നഴ്സമാരുടെ വേതനം; മാനേജ്മെന്റ് ഇന്നുതന്നെ തീരുമാനമറിയിക്കണമെന്ന് സർക്കാർ

മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരത്തിൽ തീരുമാനം കടുപ്പിച്ച് സർക്കാർ. നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ഇന്നുതന്നെ തീരുമാനമെടുക്കണമെന്നും അല്ലെങ്കിൽ സർക്കാർ തന്നെ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്നും സർക്കാർ.
സമരം ചെയ്യുന്ന നഴ്സുമാരുടെ പ്രതിനിധികൾ, ആശുപത്രി മാനേജ്മെന്റുകൾ എന്നിവരുമായി തൊഴിൽ, ആരോഗ്യ വകുപ്പ് മന്ത്രിമാരാണ് ഇന്ന് ചർച്ച നടത്തിയത്. ചർച്ച നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നും ഇന്നുതന്നെ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും സർക്കാർ മാനേജ്മെന്റിനെ അറിയിച്ചു.
50 കിടക്കകളിൽ കൂടുതലുള്ള ആശുപത്രികളിൽ മിനിമം വേതനം 20,000 രൂപയും 100 കിടക്കകളിൽ കൂടുതലുള്ള ആശുപത്രികളിൽ സർക്കാർ സർവ്വീസിലേതിന് സമാനമായ ശമ്പളവും നൽകണമെന്നാണ് നേഴ്സ്മാരുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here