ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടന്‍ ആസിഫ് അലി

asif ali

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടന്‍ ആസിഫ് അലി. ഇത്രയും നീചനായ ഒരാളോടൊപ്പം അഭിനയിക്കുന്നത് എങ്ങനെയാണെന്നാണ് ആസിഫ് ചോദിക്കുന്നത്. മമ്മൂട്ടിയുടെ വീട്ടില്‍ നടന്ന അമ്മയുടെ യോഗത്തിന് ശേഷമാണ് ആസിഫിന്റെ പ്രതികരണം. മാനസികമായി ആ നടനുമായി ഇനി ബന്ധം ഉണ്ടാകില്ല. ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. നടിയ്ക്കുണ്ടായ വേദന തനിക്കും വേദനയാണെന്നും ആസിഫ് പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top