കേരളത്തിലേക്ക് പോകാൻ മഅ്ദനി ജാമ്യാപേക്ഷ നൽകും

abdul-nasar-madani

പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയ്ക്ക് കേരളത്തിലേക്ക് പോകാനുള്ള പ്രത്യേക അനുമതിയ്ക്കുള്ള അപേക്ഷ ബുധനാഴ്ച ബംഗളുരു എൻ ഐ എ കോടതിയിൽ നൽകും. മകൻ ഹാഫിസ് ഉമർ മുക്താറിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനും രോഗിയായ ഉമ്മയെ സന്ദർശിക്കുന്നതിനും ജാമ്യാവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടാണ് അപേക്ഷ. ഓഗസ്റ്റ് ഒമ്പതിന് ഒമ്പതിന് തലശ്ശേരി ടൗൺഹാളിലാണ് വിവാഹം. ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെ നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top