വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ വയോധികൻ അറസ്റ്റിൽ

women rape old man raped boy arrested

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികൻ അറസ്റ്റിൽ. കുമ്പളങ്ങി സ്വദേശി കരീത്തറ ആന്റണിയെയാണ് (61) പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രതി കഴിഞ്ഞ ഒരു വർഷമായി വിദ്യാർത്ഥിയെ പീഡനത്തിന് ഇരയാക്കിയരുന്നു. ആന്റണിയുടെ വീട്ടിൽ വച്ചായിരുന്നു പീഡനം നടന്നിരുന്നത്. വിദ്യാർത്ഥിക്ക് അസ്വാഭാവികത തോന്നിയതിനെ തുടർന്ന് സ്‌കൂളിലെ അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.

ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാർത്ഥിയോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് ഇയാൾ പീഡിപ്പിക്കുന്ന വിവരം അറിയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

old man raped boy arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top