ചൈനയെ ലക്ഷ്യം വെച്ച് ഇന്ത്യ അത്യാധുനിക മിസൈൽ വികസിപ്പിക്കുന്നുവെന്ന് അമേരിക്ക

india missile aims china says america

ചൈനയെ മുഴുവനായും പരിധിയിലാക്കാൻ ശേഷിയുള്ള മിസൈൽ ഇന്ത്യ തയാറാക്കുന്നുവെന്ന് അമേരിക്ക. യു.എസിൽ നിന്നുള്ള ഡിജിറ്റൽ മാസികയായ ‘ആഫ്റ്റർ മിഡ്‌നൈറ്റി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അമേരിക്കൻ ആണവ വിദഗ്ധർ ഇന്ത്യ അത്യാധുനിക ശേഷിയുള്ള മിസൈൽ വികസിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ ബേസുകളിൽനിന്നും ചൈനയെ ലക്ഷ്യമിട്ട് ആണവ സംവിധാനം ആധുനികവൽക്കരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് ലേഖനം വ്യക്തമാക്കുന്നു.

പാകിസ്താനെ ലക്ഷ്യം വെച്ചാണ് ഇന്ത്യ ആണവ നയം രൂപീകരിച്ചതെങ്കിലും നിലവിലുള്ള ആണവ സംവിധാനം ആധുനികവൽക്കരിക്കാനുള്ള ഈ നീക്കങ്ങൾ ചൈനയെ ലക്ഷ്യമിട്ടുള്ളതാണ്. നിലവിൽ ഏഴ് ആണവ സംവിധാനങ്ങളാണ് ഇന്ത്യ നിർമിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top