Advertisement

ഇടത്തേക്ക് ചാഞ്ഞ് ജെഡിയു; മുന്നണി മാറ്റം സൂചിപ്പിച്ച് നേതാക്കൾ

July 13, 2017
Google News 0 minutes Read
pinarayi veerendrakumar

ഇടതുമുന്നണിയിലേക്ക് തിരിച്ചുപോകുമെന്ന സൂചന നൽകി ജെഡിയു. യുഡിഎഫുമായുള്ള ബന്ധത്തിൽ നഷ്ടം മാത്രമാണ് ഉണ്ടായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണത്തെ പോസിറ്റീവായി കാണുന്നുവെന്നും ജെഡിയു നേതാക്കൾ പറഞ്ഞു. ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവി, ഷെയ്ക് പി ഹാരിസ് എന്നിവരാണ് മുന്നണി മാറ്റം ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്ന് സൂചിപ്പിച്ചത്.

ഇടത് മുന്നണിയാണ് കൂടുതൽ കംഫർട്ടബിൾ എന്നും കോൺഗ്രസിൽ ശക്തമായ അടിയൊഴുക്കും ഗ്രൂപ്പിസവുമാണെന്നും മുന്നണി മാറ്റവുമായ ബന്ധപ്പെട്ട് പലവട്ടം ചർച്ചകൾ നടന്നതായും ചാരുപാറ രവി വ്യക്തമാക്കി. ജെഡിയുവിന് മുന്നണി മാറ്റം അനിവാര്യമാണ്. ആശയപരമായി ഇടതുപക്ഷവും ജെഡിയുവും സഖ്യകക്ഷികളാണെന്നും ഷെയ്ഖ് പി ഹാരിസ് പറഞ്ഞു. അതേസമയം എം പി വിരേന്ദ്രകുമാർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here