65 ദിര്‍ഹം ഉണ്ടോ? എന്നാല്‍ ബുര്‍ജ് ഖലീഫയില്‍ കയറാം

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് മുകളില്‍ കയറാന്‍ സാധാരണക്കാര്‍ക്കും അവസരം. 65 ദിർഹം നല്കിയാല് ആര്‍ക്കും ബുർജ് ഖലീഫയ്ക്ക് മുകളില്‍ കയറാം. ബുർജ് ഖലീഫ ഉടമകളായ ഇമാർ പ്രോപ്പർട്ടീസും ദുബൈ ഗതാഗത വകുപ്പായ ആർ.ടി.എയും ചേർന്നാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ദുബായ് മെട്രോയാത്രക്കാര്ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
125 ദിര്‍ഹമായിരുന്നു 124,125 നിലകളിലുള്ള അറ്റ് ദ ടോപ് സന്ദർശിക്കാൻ ഈടാക്കിയിരുന്നത്. ഈ നിരക്കാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. 47 മെട്രോ സ്റ്റേഷനുകളിലും ഇതിന്റെ ഡിസ്കൗണ്ട് വൗച്ചർ ലഭിക്കും. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ എമിറേറ്റസ് ഐഡി കയ്യില്‍ കൈയിൽ കരുതണം. ജൂലൈ, ആഗസ്ത് മാസങ്ങളിൽ നടക്കുന്ന കാമ്പയിനിൽ രാവിലെ ഒമ്പത് മുതൽ ഉച്ച ഒരു മണിവരെയാണ് പ്രവേശനം ലഭിക്കുക.
Burj Khalifa
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here