പാലാരിവട്ടം മുതൽ മാഹാരാജ്‌സ് കോളേജ് വരെ; ആദ്യ പരീക്ഷണ ഓട്ടം ഇന്ന്

kochi metro palarivattom maharajas first trial run tomorrow
കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ മാഹാരാജ്‌സ് കോളേജ് വരെയുള്ള റൂട്ടിലെ ആദ്യ പരീക്ഷം ഓട്ടം ഇന്ന് നടക്കും.  രാവിലെ 10.30രാജീവ് ഗാന്ധി സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്നാണ് പരീക്ഷണ ഒാട്ടം ആരംഭക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരു ട്രെയിന്‍ മാത്രമാണ് പരീക്ഷണ ഓട്ടത്തിന് ഉണ്ടാകുക. സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് കലൂര്‍, ലിസി, മഹാരാജാസ്, എംജി റോഡ് എന്നീ സ്റ്റോഷനുകളിലൂടെയാണ് പരീക്ഷണ ഓട്ടം നടക്കുക.

കൊച്ചി മെട്രോ ആദ്യ ഘട്ടത്തിലെ പതിനാറാമത്തെ മെട്രോ സ്‌റ്റേഷനാണ് മഹാരാജാസ് കോളേജ്. ട്രാക്കുകളുടെ പ്രവര്‍ത്തന ക്ഷമത പരീക്ഷിക്കാനാണ് ആദ്യ ഘട്ട പരീക്ഷണ ഓട്ടം നടക്കുന്നത്. 
 
ആലുവ മുതൽ പേട്ടവരെയാണ് കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം. ഇതിൽ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജൂൺ 17 ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുകയും, 19 ന് മെട്രോ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More