ദിലീപ് ഇനി ഹൈക്കോടതിയിൽ ജാമ്യപേക്ഷ നൽകും

actress attack case dileep may file bail plea in high court

നടിയെ അക്രമിച്ച കേസിൽ പ്രതി ദിലീപിന്റെ അഭിഭാഷകൻ അഡ്വ.രാംകുമാർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് സൂചന. തിങ്കളഴ്ച്ചയോ ചൊവ്വാഴ്ച്ചയോട് കൂടിയോ ആയിരിക്കും ജാമ്യാപേക്ഷ നൽകുക.

അഡ്വ രാമകുമാർ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായതിനാൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാതെ നേരിട്ട് ഹൈക്കോടതിയെ സമീപിക്കാനായിരിക്കും സാധ്യത എന്ന് പ്രതിഭാഗം അഭിഭാഷകർ പറയുന്നു.

ഇന്ന് വൈകീട്ട് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളുകയും, ദിലീപിനെ ഈ മാസം 25 ആം തിയതി വരെ റിമാൻഡിൽ കഴിയാൻ ഉത്തരവിടുകയുമായിരുന്നു.

actress attack case dileep may file bail plea in high court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top