ഡാർജിലിങ്ങിൽ സുരക്ഷയ്ക്കായി നാല് കമ്പനി സിആർപിഎഫ് ജവാന്മാർ

ഗൂർഖാലാൻഡ് പ്രക്ഷോഭം ശക്തമായ ഡാർജിലിങ്, കലിംപോങ് ജില്ലകളിലേക്ക് സി.ആർ.പി.എഫിന്റെ നാല് കമ്പനികളെകൂടി അയച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. സി.ആർ.പി.എഫിന്റെ 11 കമ്പനികൾ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിനു മുന്നിൽ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു.
നിത്യോപയോഗ സാധനങ്ങൾ, പെട്രോൾ, ഡീസൽ, പാചകവാതകം തുടങ്ങിയവയുമായി സിക്കിം റൂട്ടിൽ വരുന്ന വാഹനങ്ങൾ ഗൂർഖാലാൻഡ് പ്രേക്ഷാഭകർ തടയുകയാണ്. ഈ സാഹചര്യത്തിലാണ് നടപടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here