മഹാരാജാസ് വരെ മെട്രോ; സര്‍വീസ് ഒക്ടോബറില്‍

kochi metro public can use kochi metro tomorrow kochi metro sets new record

ഒക്ടോബറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി മഹാരാജാസ് വരെയുള്ള മെട്രോ സര്‍വീസ് ആരംഭിക്കുമെന്ന് ഏലിയാസ് ജോര്‍ജ്ജ് അറിയിച്ചു.

പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള മെട്രോയുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഒരു ട്രെയിന്‍ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടമാണ് ഇന്നലെ ആരംഭിച്ചത്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ ട്രെയിന്‍ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം ഓഗസ്റ്റ് ആദ്യ വാരം തുടങ്ങും. സിഗ്നലിംഗ്, ടെവി കമ്മ്യൂണിക്കേഷന്‍ ജോലികള്‍ അതിനോടകം പൂര്‍ത്തിയാക്കും. പാളവും വൈദ്യുതീകരണവും മാത്രമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇന്നലെ80കിലോമീറ്റര്‍ വേഗതയില്‍ വരെ ട്രെയിന്‍ ഓടിച്ച് പരീക്ഷണ ഓട്ടം നടത്തി. പത്ത് കിലോമീറ്റര്‍ വേഗതയില്‍ ആരംഭിച്ച ഓട്ടമാണ് എണ്‍പത് കിലോമീറ്റര്‍ വേഗതയില്‍ വരെയായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top