എക്‌സൈസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ബസ്സിലിടിച്ച് പ്രതി മരിച്ചു

accident kottayam

കോട്ടയത്ത് എക്‌സൈസ് കസ്റ്റഡിയിലെടുത്ത ഓട്ടോ റിക്ഷ, ബസ്സുമായി കൂട്ടിയിടിച്ച് പ്രതി മരിച്ചു. ഓട്ടോറിക്ഷ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. പുഞ്ചവയൽ സ്വദേശി മോഹനൻ(48)ആണ് മരിച്ചത്. രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. രതീഷ് ടി എസ്, ഈപ്പൻ പി മാത്യൂ എന്നിവർക്കാണ് പരിക്കേറ്റത്. രതീഷിന്റെ നില ഗുരുതരമാണ്. മോഹനൻ ഓടിച്ചിരുന്ന ഓട്ടോയിൽനിന്ന് വിദേശമദ്യം പിടിച്ചെടുത്തിരുന്നു. തുടർന്ന് ഇയോളെ ഓട്ടോയടക്കം പോലീസിലേക്ക് കൊണ്ടുപോകവെയാണ് അപകടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top