മായാവാതി രാജ്യസഭാംഗത്വം രാജിവച്ചു

mayavathi irregularities in voting machine mayavati to approach court mayavati resigned

ബി എസ് പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജി വച്ചു. ദളിതർക്ക് നേരെയുള്ള ആക്രമണം പാർലമെന്റിൽ ചർച്ചചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് രാജി. രാവിലെ രാജി വയ്ക്കുമെന്ന് മായാവാതി പ്രഖ്യാപിച്ചിരുന്നു.

ശഹറാൻപുരിലെ ദലിത് – താക്കൂർ സംഘർഷം രാജ്യസഭയിൽ ചർച്ചചെയ്യണമെന്ന് മായാവതി ആവശ്യപ്പെടുകയായിരുന്നു. രാജ്യത്ത് ദളിതർ പീഡിപ്പിക്കപ്പെടുകയാണെന്നും മായാവതി ആരോപിച്ചു.

അതേസമയം മായാവതി പ്രസംഗം തുടർന്നതോടെ വിശദാംശങ്ങൾ അവസാനിപ്പിച്ച് അടിയന്തിര പ്രമേയം അവതരിപ്പിക്കാൻ ഡെപ്യൂട്ടി ചെയർമാൻ പി ജെ കുര്യൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതയായാണ് മായാവതിയുടെ രാജി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top