Advertisement

കൊടിയിലെ ആനയുടെ ചിഹ്നം മാറ്റണം; വിജയിയുടെ ടിവികെയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ബിഎസ്‌പി

October 20, 2024
Google News 2 minutes Read
VIJAY

നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടിയിൽ നിന്ന് ആനയുടെ ചിഹ്നം നീക്കണണമെന്നാവശ്യപ്പെട്ട് ബിഎസ്പിയുടെ വക്കീൽ നോട്ടീസ്. ബിഎസ്‌പിയുടെ തമിഴ്നാട് ഘടകമാണ് നോട്ടീസ് അയച്ചത്. 5 ദിവസത്തിനുള്ളിൽ മാറ്റം വരുത്തണമെന്നാണ് നോട്ടീസിലുള്ളത്.

കഴിഞ്ഞ സെപ്തംബർ 22 ന് തമിഴക വെട്രി കഴകത്തിന്റെ കൊടി പുറത്തിറക്കിയപ്പോൾ തന്നെ ബഹുജൻ സമാജ്‍വാദി പാർട്ടി കടുത്ത എതിർപ്പ് അറിയിച്ചിരുന്നു. ടിവികെയുടെ കൊടിയിൽ ഇടതും വലതുമായി ആനയുടെ ചിഹ്നങ്ങളുണ്ട്. ബിഎസ്‌പിയുടെ തെരഞ്ഞെടുപ്പ് ചിഹന്മായ ആനയെ ടിവികെ പതാകയിൽ ഉപയോഗിക്കാൻ ആകില്ലെന്നാണ് പാർട്ടിയുടെ വാദം. കൊടിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടണമെന്ന് കാട്ടി ബിഎസ്‌പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ കൊടിയുടെ കാര്യത്തിൽ തങ്ങൾക്ക് റോളില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പിന്നാലെയാണ് ബിഎസ്‌പിയുടെ സംസ്ഥാന ഘടകത്തിന്റെ വക്കീൽ നോട്ടീസ്.

Read Also: യൂഡിഎഫ് ഉപാതികൾ അംഗീകരിച്ചില്ലെങ്കിൽ ഡിഎംകെ മത്സരവുമായി മുന്നോട്ട് പോകും, സ്ഥാനാർത്ഥികളെ പിൻവലിക്കില്ല; പിവി അൻവർ

അതേസമയം, 5 ദിവസത്തിനുള്ളിൽ കൊടിയിൽ മാറ്റം വരുത്തണമെന്ന് വിജയ്ക്ക് അയച്ച വക്കീൽ നോട്ടീസിൽ ബിഎസ്‌പി പറയുന്നു. എന്നാൽ ടിവികെയിൽ നിന്ന് പ്രതികരണമൊന്നുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് അനുകൂല തീരുമാനമുണ്ടായ സാഹചര്യത്തിൽ 27 ന് നടക്കുന്ന ആദ്യ സമ്മേളനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാകും ടിവികെയുടെ ശ്രമം.

Story Highlights : BSP sent a lawyer notice to TVK party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here