കിട്ടാക്കടം; ഒരാഴ്ച്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് സുപ്രീം കോടതി

The Supreme Court of India supreme court bans medical allotment supreme court directs RBI

രാജ്യത്തെ കിട്ടാക്കടം സംബന്ധിച്ച പഠിക്കാൻ നിയമിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിന് മറുപടി നൽകാൻ റിസർവ് ബാങ്കിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയംകൂടി അനുവദിച്ചു. സുപ്രീകോടതി ചീഫ് ജസ്റ്റീസുമാരായ ജെ.എസ്. ഖെഹർ, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് ആർബിഐക്ക് ജൂലൈ 24 വരെ സമയം അനുവദിച്ചത്.

കിട്ടാക്കടം എട്ടു ലക്ഷം കോടി കടന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്. കോടികൾ കടമെടുത്തവർ പാപ്പരായെന്നു കാട്ടി രക്ഷപ്പെടുമ്പോൾ സാധാരണക്കാരുടെ ചെറിയ കടങ്ങൾ മാത്രമാണ് ബാങ്കുകൾ തിരിച്ചു പിടിക്കുന്നതെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

supreme court directs RBI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top