ബിദിഷ ബെസ്ബറൂഹ മരിച്ച നിലയില്‍

bidisha-bezbaruah

നടിയും ഗായികയുമായ ബിദിഷ ബെസ്ബറൂഹ മരിച്ച നിലയില്‍. ഗുരുഗ്രാമിലെ ബിദിഷയുടെ വാടക കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിനിയായ ബിദിഷ ജഗ്ഗാ ജസൂസ് എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. വിവാഹിതായ ബിദിഷ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. ബിദിഷയെ ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ പിതാവ് പോലീസിനെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Bidisha Bezbaruah

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top