Advertisement

ഡെയിംലർ മൂന്ന് മില്യൺ കാറുകൾ തിരിച്ച് വിളിക്കുന്നു

July 19, 2017
1 minute Read

മെഴ്‌സിഡെസ് ഉൾപ്പടെയുള്ള ആഡംബര കാറുകളുടെ നിർമാതാക്കളായ ഡെയിംലർ മൂന്ന് മില്യൺ ഡീസൽ കാറുകൾ തിരിച്ച് വിളിക്കുന്നു. കമ്പനി നിർമിച്ച കാറുകൾ മലിനീകരണം കൂടുതലായി ഉണ്ടാക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് കാറുകൾ തിരിച്ച് വിളിക്കുന്നത്.

യൂറോപ്യൻ രാജ്യങ്ങളിൽ വിറ്റഴിച്ച കാറുകളാണ് ഇത്തരത്തിൽ ഡെയിംലർ തിരിച്ച് വിളിക്കുന്നത്. ഈ കാറുകളിലെ മലിനീകരണ സംവിധാനം കാര്യക്ഷമമാക്കാൻ 220 മില്യൺ യൂറോ ഡെയിംലർ നിക്ഷേപിച്ചിട്ടുണ്ട്.

ഡെയിംലറിന്റെ ഉൾപ്പടെ പല കാറുകളും അമിതമായി മലിനീകരണമുണ്ടാക്കുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ജർമ്മനിയിൽ ഇതുസംബന്ധിച്ച് അന്വേഷണം നടന്നു വരികയുമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് കാറുകളിലെ മലിനീകരണത്തിന്റെ തോത് പരിശോധിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

Daimler recalls millions of diesel cars over harmful emissions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top