കോഴി വിൽപ്പനയെ തുടർന്ന് സംഘർഷം; കല്ലാച്ചിയിൽ ഇന്ന് ഹർത്താൽ

harthal

കോഴി വിൽപ്പനയെ ചൊല്ലിയുണ്ടായ തർക്കത്തിൽ നാദാപുരം കല്ലാച്ചി മാർക്കറ്റിൽ സംഘർഷം. ഇതേ തുടർന്ന് കല്ലാച്ചിയിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. ലീഗ്, എസ്ടിയു, യൂത്ത് ലീഗ് സംയുക്ത സമരസമിതി എന്നിവരാണ് മാർക്കറ്റിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. കോഴി, സർക്കാർ നിശ്ചയിച്ചതിലും കൂടിയ വിലയ്ക്ക് വിൽക്കുന്നതിനാൽ മാർക്കറ്റിലെ കോഴിക്കടകൾ ഡിവൈഎഫ്‌ഐ പ്രവർത്തകർ കഴിഞ്ഞ രണ്ട് ദിവസമായി അടപ്പിച്ചിരിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top