മെഡിക്കല്‍ കോളേജ് കോഴ; എംബി രാജേഷ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി

bjp

മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങി നല്‍കാം എന്ന് വാഗ്ദാനം നല്‍കി ബിജെപി നേതാക്കള്‍ കോടിക്കണക്കിന് രൂപ കൈപ്പറ്റിയ സംഭവത്തില്‍ എംബി രാജേഷ് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.  അഴിമതിയ്ക്ക് തെളിവുണ്ടെന്ന് അടിയന്തര പ്രമേയത്തിലുണ്ട്. ദേശീയ തലത്തിലാണ് ഈ തട്ടിപ്പ് നടന്നതെന്നും എംബി രാജേഷ് ആരോപിച്ചു. കോളേജിന് അംഗീകാരം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് വര്‍ക്കല എസ് ആര്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍ ഷാജി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നേതാക്കളായ കെപി ശ്രീശന്‍, എ കെ നാസര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് അഴിമതി നടന്ന കാര്യം വ്യക്തമായത്.

bjp, medical college scam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top