ദീപ നിശാന്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കണമെന്ന് ഹിന്ദു സംഘടനകൾ

deepa nishanth

കേരള വർമ്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന് വധഭീഷണി. ഹിന്ദു സംഘടനകളാണ് വധഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദീപ നിശാന്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കണമെന്നാണ് സംഘടനകളുടെ ആഹ്വാനം. ഇക്കാര്യം അറിയിച്ച് ദീപ നിശാന്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.

എംഎഫ് ഹുസൈന്റെ ചിത്രം എസ്എപ്‌ഐ പ്രവർത്തകർ കോളേജ് ക്യാമ്പസിൽ വരച്ചതിനെ അനുകൂലിച്ചതാണ് ഹിന്ദു ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. സംഘപരിവാർ സംഘടനകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് ദീപയ്ക്ക് വധഭീഷണിയുമായി എത്തിയിരിക്കുന്നത്. ഇന്ന് തൃശ്ശൂർ ഏങ്ങണ്ടിയൂരിൽ ദീപ നിശാന്ത് പങ്കെടുക്കുന്ന പരിപാടി തടയുമെന്നും സംഘടനകൾ ഭീഷണിപ്പെടുത്തുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top