കലാഭവന്‍ മണിയുടെ ജീവിതം നാടകമാകുന്നു

kalabhavan mani

അന്തരിച്ച ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ ജീവിതം നാടകമാകുന്നു. മണിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളുടെ സ്വതന്ത്രാവിഷ്കാരമാണ് നാടകം. തൃശ്ശൂര്‍ പുല്ലൂര്‍ ചമയ നഗറില്‍ നാടകത്തിന്റെ റിഹേഴ്സല്‍ ആരംഭിച്ചു. അമ്മ കമ്മ്യൂണിക്കേഷന്‍സാണ് നാടകം ഒരുക്കുന്നത്. മണിയുടെ തന്നെ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ സുരേഷ് പതിശ്ശേരിയാണ് നാടകത്തിന്റ രചന നിര്‍വഹിക്കുന്നത്. രെഞ്ചു ചന്ദ്രനാണ് സംവിധായകന്‍. പൊടിയന്‍ പള്ളിത്തോടാണ് മണിയുടെ വേഷം കൈകാര്യം ചെയ്യുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top