നീൽ ആംസ്‌ട്രോങ്ങിന്റെ മൂൺ ബാഗ് വിറ്റത് റെക്കോർഡ് തുകയ്ക്ക്

Neil Armstrong moon bag sold for 1.8 million dollars

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ യാത്രികൻ നീൽ ആംസ്‌ട്രോങ്ങിന്റെ മൂൺ ബാഗ് ലേലത്തിൽ വിറ്റു. 1.8 മില്യൺ ഡോളറിനാണ് ബാഗ് വിറ്റത്. 1969ൽ ആദ്യമായി ചന്ദ്രനിലേക്ക് നടത്തിയ യാത്രയുടെ 48ാം വാർഷികാഘോഷ വേളയിലാണ് ബാഗ് ലേലത്തിൽ വിറ്റത്.

അപ്പോളോ 11 പേടകത്തിൽ യാത്രക്കായി ഉപയോഗിച്ച ബാഗും ചന്ദ്രനിലെ പൊടിയും ചെറിയ പാറക്കഷ്ണവും ബാഗിലുണ്ട്. ഇതടക്കമാണ് വിറ്റത്. അഞ്ചു മിനിറ്റ് നീണ്ട ലേലം വിളിക്കൊടുവിലാണ് ബാഗ് വിറ്റത്. 2015ൽ 995 ഡോളറിന് ബാഗ് വാങ്ങിയ ഇല്ലിനോയിസിലെ ഒരു അഭിഭാഷകനാണ് ബാഗ് ലേലത്തിനെത്തിച്ചത്.

 

Neil Armstrong moon bag sold for 1.8 million dollars

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top