Advertisement

66 വര്‍ഷം നീട്ടിവളര്‍ത്തിയ നഖങ്ങള്‍; ഒടുവില്‍, ഇടതു കൈയുടെ ചലനശേഷി നഷ്ടമായി

July 13, 2018
Google News 1 minute Read

66 വര്‍ഷം മുറിക്കാതെ വളര്‍ത്തിയ കൈ നഖങ്ങള്‍ 81-ാം വയസില്‍ വെട്ടികളഞ്ഞ ശ്രീധര്‍ ചില്ലല്‍ എന്ന പൂണെ സ്വദേശിക്ക് ഇടതു കൈയിന്റെ ചലശേഷി മുഴുവനായും നഷ്ടപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ച ന്യൂയോര്‍ക്കിലെത്തിയാണ് 66 വര്‍ഷം മുറിക്കാതെ വളര്‍ത്തിയ ഇടതു കയ്യിലെ 31 അടിയിലേറെ നീളമുള്ള നഖങ്ങള്‍ മുറിച്ചുമാറ്റിയത്. ടൈംസ് സ്‌ക്വയറിലെ റിപ്ലീസ് പിലീവ് ഇറ്റ് ഓര്‍ നോട്ട് മ്യൂസിയത്തിന് കൈമാറിയ നഖങ്ങള്‍ അവിടെ പ്രദര്‍ശിപ്പിക്കും.

നഖം നീട്ടിയതും അതിന്റെ ഭാരവുമാണ് കയ്യിന്റെ ചലനശേഷി നഷ്ടപ്പെടാന്‍ കാരണമായത്. ഏറെ കാലമായി വിരല്‍ അനക്കാനോ കൈ മടക്കാനോ കഴിഞ്ഞിരുന്നില്ല.

1952 ന് ശേഷം ഇടതു കയ്യിലെ നഖങ്ങള്‍ വെട്ടിയിട്ടില്ല. സ്‌കൂള്‍ അധ്യാപകന്റെ നീണ്ട നഖം അബദ്ധത്തില്‍ ഒടിച്ചതിന്റെ പേരില്‍ ശാസന കേട്ടതാണ് ചില്ലല്‍ നഖം വളര്‍ത്താന്‍ കാരണമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here