പ്രവാചകനെ അപമാനിച്ചു; സൗദിയിൽ മലയാളി പിടിയിൽ

പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് നൽകിയതിന് മലയാളി യുവാവിനെ സൗദി സുരക്ഷാ സേന പിടികൂടി. മുസ്ലിം സമൂഹത്തെ അപമാനിക്കുന്ന തരത്തിൽ പ്രവാചകനെ അവഹേളിച്ച് ഫോട്ടോ പ്രചരിപ്പിച്ചുവെന്നാണ് ഇയാൾക്ക് എതിരായ കുറ്റം. കൊല്ലം പറവൂർ സ്വദേശി രാജു രാജേഷ് ആണ് സൗദിയിലെ സകാകയിൽ സുരക്ഷാസേനയുടെ പിടിയിലായത്.
രാജേഷ് ഫോട്ടോ പ്രചരിപ്പിച്ചതിനെതിരെ സൗദി പൗരൻ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് നിന്ന് ഇയാൾ പിടിയിലായത്. നാലു വർഷത്തോളമായി സകാകയിൽ ഹൗസ്ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു രാജു. ഇയാൾ ഇതിനു മുൻപും ഇത്തരം അപകീർത്തി പരാമർശങ്ങൾ നടത്തിയിരുന്നുവെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here