ലൈംഗികാരോപണം; കോവളം എം.എൽ.എ എം വിൻസെന്റിനെ പോലീസ് ചോദ്യം ചെയ്യുന്നു

വീട്ടമ്മയെ ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ കോവളം എംഎൽഎ എം വിൻസെന്റിനെ പോലീസ് ചോദ്യം ചെയ്യുന്നു. എംഎൽഎ ഹോസ്റ്റലിൽ എത്തിയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. നെയ്യാറ്റിൻകര ഡിവൈഎസ്പിയാണ് ചോദ്യം ചെയ്യുന്നത്.
നേരത്തെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി എംഎൽഎയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കടയിലെത്തിയ എംഎൽഎ തന്നെ കടന്നുപിടിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. എംഎൽഎയുടെ നിരന്തരമായ പീഡനം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ച യുവതി നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Kovalam MLA M Vincent being questioned by police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here