കശാപ്പിന് നിയന്ത്രണം: വിജ്ഞാപനത്തിന് പൂർണമായും സ്റ്റേ ബാധകമാണോയെന്ന് ഇന്നറിയാം

slaughter ban slaughter ban sc clarifies today

കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് വിലക്കിയ വിജ്ഞാപനത്തിന് പൂർണ്ണമായും സ്റ്റേ ബാധകമാണോ എന്ന് സുപ്രിം കോടതി ഇന്ന് വ്യക്തമാക്കും. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാർ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

കന്നുകാലികളെ കാർഷിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കൂവെന്ന് ഉറപ്പു നൽകണമെന്ന വിജ്ഞാപനത്തിലെ വ്യവസ്ഥ മാത്രമേ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സ്റ്റേ ചെയ്തിട്ടുള്ളൂ. അതുകൊണ്ട് വിജ്ഞാപനം പൂർണ്ണമായും സ്റ്റേ ചെയ്ത ഉത്തരവിൽ ഭേദഗതി ചെയ്യണം എന്ന് ആവശ്യപ്പെട്ട് മൃഗ സ്‌നേഹികളും സംഘടനകളുമാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ മാസം 11 ന് മധുര ബെഞ്ചിന്റെ സ്റ്റേ സുപ്രിം കോടതി രാജ്യവ്യാപകമായി ബാധകമാക്കിയിരുന്നു.

slaughter ban sc clarifies today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top