ചൈന അതിർത്തിയിൽ ഇന്ത്യ ടണൽ നിർമ്മിക്കുന്നു

india builts tunnel in india china border

അരുണാചൽ പ്രദേശിലെ ഇന്ത്യ ചൈന അതിർത്തിയിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ ഇന്ത്യ ടണൽ നിർമിക്കാനൊരുങ്ങുന്നു. സമുദ്രനിരപ്പിൽ നിന്ന് 4170 മീറ്റർ ഉയരത്തിലുള്ള സിലാ ചുരത്തിലൂടെയുള്ള യാത്രാ സമയം കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് ടണലുകളാണ് നിർമിക്കാൻ പോകുന്നത്.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ആണ് ടണൽ നിർമിക്കുക. പദ്ധതി യാഥാർഥ്യമാകുന്നതോടെ ചൈനാ അതിർത്തിയിലേക്ക് വളരെ എളുപ്പത്തിൽ സൈന്യത്തിന് എത്തിച്ചേരാൻ സാധിക്കും. 475 മീറ്ററും 1790 മീറ്ററും വീതം ദൈർഘ്യമുള്ള ടണലുകളാണ് നിർമിക്കാൻ പോകുന്നത്. ഇതിനായുള്ള സ്ഥലമേറ്റെടുക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

india builts tunnel in india china border

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top