റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു; ആശങ്കരായി ടെക് ലോകം

redmi note 4 blast

ജനപ്രിയ ബഡ്ജറ്റ് ഫോണായ ഷവോമിയുടെ റെഡ്മി നോട്ട് ഫോൺ പൊട്ടിത്തെറിച്ചു. ബെംഗളുരുവിലെ ഒരു മൊബൈൽ കടയിൽ ഈ മാസം 17നാണ് സംഭവം. പൊട്ടിത്തെറിയിൽ കടയുടമക്ക് പൊള്ളലേറ്റു.

സിംകാർഡ് ഇടുന്നതുമായി ബന്ധപ്പെട്ട സംശയം തീർക്കുന്നതിന് അർജ്ജുൻ എന്നയാൾ ബെംഗളൂരുവിലെ ഒരു മൊബൈൽ കടയിൽ എത്തിയതായിരുന്നു. കടയുടമ പരിശോധിക്കുന്നതിനിടെ പൊടുന്നനെ ഫോൺ അഗ്‌നിഗോളമായി മാറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവം ഷവോമി അന്വേഷിച്ച് വരികയാണെന്ന് കമ്പനി വക്താവ് പ്രതികരിച്ചു. എന്നാൽ റെഡ്മി നോട്ട് 4 ഉടമകളും, ഷവോമി ആരാധകരും ഇപ്പോൾ ആശങ്കയിലാണ്. മുമ്പ് സാംസങ്ങ് ഗാലക്‌സി നോട്ട് സീരിസിലെ ഫോണുകൾ പൊട്ടിത്തെറിച്ചതും ടെക് ലോകം ആശങ്കയോടെയാണ് നോക്കിക്കണ്ടത്.

redmi note 4 blast

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top