ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റിലിരുന്ന മൊബൈൽഫോൺ പൊട്ടിത്തെറിച്ചു; വീഡിയോ

ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മൊബൈൽ പൊട്ടിത്തെറിച്ചു. മുംബൈയിലെ ബാന്ദുപ്പിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

പോക്കറ്റിലിരുന്ന ഫോൺ എടുത്തപ്പോൾ അതിൽ നിന്നും പുക ഉയരുന്നത് കണ്ട് പേടിച്ച ഇയാൾ ചാടിയെഴുന്നേറ്റ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് എറിയുന്നതും വീഡിയോയിൽ കാണാം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് ഏജൻസിയായ എഎൻഐയാണ് പുറത്തുവിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top