ട്രെയിനിൽ വെജിറ്റബിൾ ബിരിയാണിക്കൊപ്പം വിളമ്പിയത് ചത്ത പല്ലിയെ

ട്രെയിനിൽ വിതരണം ചെയ്ത വെജിറ്റബിൾ ബിരിയാണിയിൽ നിന്നും യാത്രക്കാരന് ചത്ത പല്ലിയെ കിട്ടി. ട്രെയിനിലെ ഭക്ഷണം മനുഷ്യന് കഴിക്കാൻ കൊള്ളാത്തതാണെന്ന സി.എ.ജി റിപ്പോർട്ടിന് പിന്നാലെയാണ് ഈ സംഭവം.
ഉത്തർപ്രദേശിൽ പൂർവ എക്‌സ്പ്രസിലെ യാത്രക്കാരനാണ് വെജിറ്റബിൾ ബിരിയാണിയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയത്. ഝാർഖണ്ഡിൽ നിന്നും ഉത്തർപ്രദേശിലേക്ക് യാത്രചെയ്യുകയായിരുന്ന തീർത്ഥാടക സംഘത്തിലെരാൾ ഓർഡർ ചെയ്ത വെജിറ്റബിൾ ബിരിയാണിയിൽ നിന്നുമാണ് പല്ലിയെ കണ്ടത്.
ഭക്ഷണത്തിൽ ചത്ത പല്ലിയാണുണ്ടായിരുന്നതെന്ന് ടിക്കറ്റ് എക്‌സാമിനറോടും പാൻട്രി അറ്റൻററിനോടും പരാതി പറഞ്ഞെങ്കിലും അവർ അത് അവഗണിക്കുകയായിരുന്നു. തുടർന്ന് ഭക്ഷണം മോശമെന്നതിന്റെ തെളിവിന് മൊബൈലിൽ പടമെടുത്ത് അത് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇതേ ട്രെയിനിൽ നിന്നും ഭക്ഷണം കഴിച്ച മറ്റൊരു യാത്രക്കാരന് ശാരീരിക ആസ്വാസ്ഥ്യവുമുണ്ടായി.
സംഭവം റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് ട്വീറ്റ് ചെയ്തതോടെ ട്രെയിൻ മുഗുൾസരായ് സ്‌റ്റേഷനിൽ അൽപനേരം നിർത്തിയിടുകയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരെത്തി പാൻട്രി പരിശോധിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷമ റിപ്പോർട്ട് സമർപ്പിക്കാൻ റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
dead lizard in train veg biriyani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here