ലൈംഗികപീഡന കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

amal vishnu das (2)

മാതൃഭൂമി ന്യൂസിലെ സീനിയർ ന്യൂസ് എഡിറ്റർ അമൽ വിഷ്ണുദാസ് അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചാനലിലെ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആയ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വഞ്ചിയൂർ പോലീസാണ് അറസ്റ്റ് ചെയ്തതത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ എത്തിച്ച അമലിനെ റിമാന്റ് ചെയ്തു.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണർക്ക് ആണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ അമൽ വിഷ്ണുദാസിനെ സസ്‌പെന്റ് ചെയ്ത മാതൃഭൂമി ന്യൂസ് മാനേജ്‌മെന്റ്‌ പെൺകുട്ടിയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top