കൊച്ചി കപ്പൽ നിർമാണശാല സ്വകാര്യവൽക്കരിക്കില്ല

കൊച്ചി കപ്പൽ നിർമാണശാല ഒരു കാരണവശാലും സ്വകാര്യവൽക്കരിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകി. ഡൽഹിയിൽ ബുധനാഴ്ച കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കപ്പൽശാലയുടെ 25 ശതമാനം ഓഹരികൾ മാത്രമേ സ്വകാര്യമേഖലയ്ക്ക് കൈമാറു എന്ന് കേന്ദ്ര മന്ത്രിഉറപ്പു നൽകി. കൈമാറുന്ന 25 ശതമാനത്തിൽ തൊഴിലാളികൾക്കും എൽ.ഐ.സി. പോലുളള പൊതുമേഖലാ സ്ഥാപനങ്ങൾക്കും പങ്ക് നൽകാൻ കേന്ദ്രം തയ്യാറാണെന്ന് ഗഡ്കരി അറിയിച്ചു.
കപ്പൽശാലയിൽ 2000 കോടി രൂപ മുതൽമുടക്കിൽ ഡ്രൈ ഡോക്ക് ഉൾപ്പെടെയുളള വികസന പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി 5000 പേർക്ക് തൊഴിൽ ലഭിക്കും. ഓഹരി വിൽപ്പനയിൽനിന്നും ലഭിക്കുന്ന തുക കപ്പൽശാലയുടെ തന്നെ വികസനത്തിന് ഉപയോഗിക്കുമെന്നും അതിനാൽ 25 ശതമാനം ഓഹരി വിൽക്കാനുളള തീരുമാനവുമായി തൊഴിലാളി യൂണിയനുകൾ സഹകരിക്കണമെന്നും ഗഡ്കരി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here