നികുതി കുടിശ്ശിക അടയ്ക്കാത്ത അന്തർ സംസ്ഥാന വാഹനങ്ങൾക്ക് നേരെ നടപടി

np

അന്തർ സംസ്ഥാന വാഹനങ്ങൾ കുടിശ്ശിക അടച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളിൽനിന്ന് ബംഗലുരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ദിവസേന സർവിസ് നടത്തുന്ന വാഹനങ്ങളിൽ മിക്കവയും നികുതി കുടിശിക അടയ്ക്കാനുണ്ട്.

പതിനായിരം രൂപ മുതൽ ലക്ഷങ്ങൾ വരെയാണ് ഇവ അടയ്ക്കാനുള്ളത്. 2014 ഏപ്രിൽ ഒന്നു മുതലുള്ള പുതുക്കിയ നികുതി വാഹനങ്ങൾ അടയ്ക്കാനുണ്ട്. ഇതുസംബന്ധിച്ച് വാഹന ഉടമകൾ ഹൈക്കോടതിയിൽ നിന്ന് വാങ്ങിയ സ്റ്റേ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. നികുതി കുടിശ്ശിക തീർക്കാത്ത വാഹനങ്ങളെ ഓഗസ്റ്റ് ഒന്നുമുതൽ കേരളത്തിൽ സർവിസ് നടത്താൻ അനുവദിക്കില്ല. നികുതി അടയ്ക്കാത്ത വാഹനങ്ങളെ ചെക്ക് പോസ്റ്റുകളിൽ പിടിച്ചിടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top