നടൻ ജയന്റെ മരണം വീണ്ടും അന്വേഷിക്കണം; മുഖ്യമന്ത്രിയ്ക്ക് പരാതി

jayan death

നടൻ ജയന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി. പീരുമേട് സ്വദേശി ഡോ എം മാടസ്വാമിയാണ് പരാതി നൽകിയത്. സിനിമാ ചിത്രീകരണത്തിനിടെ ജയൻ മരിക്കാനിടയായ സംഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം വേണമെന്നാണ് ആവശ്യം.

കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഹെലികോപ്റ്റർ ദുരന്തത്തിൽ ജയൻ മരിക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റർ തകർന്ന് വീണാണ് ജയൻ മരിക്കുന്നത്. അന്നുമുതൽ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ജയനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നിരുന്നുവെന്നും വാർത്തകൾ ഉണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top