കൊല്ലം റെയിൽവേ സ്റ്റേഷൻ; രണ്ടാം ടെർമിനൽ 2018 മാർച്ചിൽ

kollam railway station second terminal on march 2018

കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം ടെർമിനൽ 2018 മാർച്ചിൽ കമ്മിഷൻ ചെയ്യുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി യെ കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി ലോകസഭയിൽ അറിയിച്ചു. 2017-18 സാമ്പത്തിക വർഷം പൂർത്തീകരിക്കുന്ന തരത്തിൽ പ്രവർത്തികൾ നടന്നു വരുന്നതായി ലോകസഭയിൽ മന്ത്രി ചോദ്യത്തിനു മറുപടി നൽകി.

പുതിയ ബുക്കിംഗ് ഓഫിസ്, സർക്കുലേറ്റിംഗ് ഏരിയ, മേൽപ്പാലം എന്നിവയുടെ 7.85 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഇതു കൂടാതെ രണ്ടു ലിഫ്റ്റുകളും രണ്ടു എസ്‌കലേറ്ററുകളും കൊല്ലം റെയിൽവേ സ്റ്റേഷന് അനുവദിച്ചിട്ടുണ്ട്. രണ്ടാം ടെർമിനലിന്റെ പൂർത്തീകരണത്തോടൊപ്പം അവയും കമ്മിഷൻ ചെയ്യുമെന്നും മന്ത്രി മറുപടി നൽകി.

kollam railway station second terminal on march 2018

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top