നിയമസഭയിലെ സ്‌ഫോടക വസ്തു; എൻഐഎ അന്വേഷിക്കും

NIA investigates UP assembly explosive case

ഉത്തർപ്രദേശിലെ നിയമസഭയിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം എൻ.ഐ.എ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. എൻ.ഐ.എയുടെ ലക്‌നൗവിലെ ബ്രാഞ്ച് ഓഫിസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉടൻ തന്നെ അന്വേഷണം ആരംഭിക്കുമെന്നും ഓഫിസ് അറിയിച്ചു. സംഭവത്തിൽ എൻ.ഐ.എ അന്വേഷണം വേണമെന്ന് നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് ആവശ്യപ്പെട്ടിരുന്നു.

ജൂലൈ 14നാണ് നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ സീറ്റിനടിയിൽ നിന്ന് പി.ഇ.ടി.എൻ എന്ന സ്‌ഫോടക വസ്തു കണ്ടെത്തിയത്. 150 ഗ്രാമിന്റെ പാക്കറ്റ് ആണ് ഉണ്ടായിരുന്നത്.

 

NIA investigates UP assembly explosive case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top