ജെഡിയുവുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് കേരള ഘടകം

veerendrakumar

ജെഡിയുവുമായുള്ള എല്ല ബന്ധവും ഉപേക്ഷിച്ചുവെന്ന് കേരള ഘടകം. മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിയോടൊപ്പം ചേർന്ന നിതീഷ് കുമാറിന്റെ തീരുമാനം ഞെട്ടിച്ചുവെന്ന് എം പി വിരേന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

തീവ്രവാദ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒരു കാലത്തും അംഗീകരിക്കാൻ സാധിക്കില്ല. വേണ്ടിവന്നാൽ രാജ്യസഭാംഗത്വം രാജിവയ്ക്കും. ഫാസിസത്തിനെതിരായ പോരാട്ടത്തിൽ എം പി സ്ഥാനം പ്രശ്‌നമല്ലെന്നും വീരേന്ദ്രകുമാർ പറഞ്ഞു.

നിതീഷ് കുമാറിന്റെ തീരുമാനത്തെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ശരദ് യാദവിനോട് ആവശ്യപ്പെട്ടു. ഷരദ് യാദവുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. പല നേതാക്കൾക്കും നിതീഷിന്റെ നിലപാടിനോട് എതിർപ്പുണ്ടെന്നും വീരേന്ദ്രകുമാർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top