ബിജെപി പാർട്ടി ഓഫീസ് ആക്രമിച്ചത് അപലപനീയമെന്ന് കോടിയേരി

kodiyeri kodiyeri balakrishnan BJP

കേരളത്തിൽ അരക്ഷിതാവസ്ഥയെന്ന് കാണിക്കാൻ ബിജെപി ശ്രമം നടത്തുകയാണ്. ഇത്തരം പ്രകോപനങ്ങളിൽ സിപിഎം വീണുപോകരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർഎസ്എസ് പ്രകോപനങ്ങളിൽ സമീപനം പാലിക്കണം. ബിജെപി പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടത്. അതേസമയം ബിജെപി ആക്രമണം നടത്തിയാലും സിപിഎം ബിജെപി പാർട്ടി ഓഫീസ് ആക്രമിക്കാൻ പാടില്ലാത്തതായിരുന്നുവെന്നുംകോടിയേരി പറഞ്ഞു.

ഇടതുമുന്നണി ഭരണത്തിൽ വന്നതോടെ കേരളത്തിൽ ക്രമസമാധാനമില്ലെന്ന കാണിക്കാനുള്ള ഗൂഢശ്രമമാണ് ബിജെപി നടത്തുന്നതെന്ന് ആരോപിച്ച കോടിയേരി തിരുവനന്തപുരത്തെ സംഘർഷത്തിൽ പൂർണ്ണ ഉത്തരവാദിത്വം ബിജെപിയ്ക്കാണെന്നും പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top