ഈ 7 വിഭവങ്ങൾക്ക് പേര് ലഭിച്ചത് ഈ പ്രശസ്ഥ വ്യക്തികളിൽ നിന്നാണ്

ചില ഭക്ഷണ പദാർത്ഥങ്ങളുടെ പേര് കേൾക്കുമ്പോൾ പലപ്പോഴും നാം തന്നെ ചിന്തിച്ചിട്ടുണ്ട് ആരാകും ഇവയ്ക്ക് ഈ പേര് നൽകിയത് എന്ന്. നമ്മുടെ ഇന്ത്യൻ ഭക്ഷണങ്ങൾക്ക് പേര് നൽകിയത് ആരെന്ന തരത്തിൽ ഇതുവരെ കഥകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ആഗോളതലത്തിൽ പ്രശസ്ഥമായ ചില ഭക്ഷണങ്ങളുടെ പേര് എവിടെ നിന്നാണ് ലഭിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്.
1. മാർഗരീറ്റ
ഒരു പാനീയമാണ് മാർഗരീറ്റ. ടക്വീലയുടേയും മറ്റും കൂടെ അൽപ്പം നാരങ്ങ നീര് ചേർത്താണ് ഈ പാനീയം തയ്യാറാക്കുന്നത്.
ഈ പാനീയത്തിന്റെ നാമം എവിടെ നിന്നുമാണ് വന്നത് എന്ന് സംബന്ധിച്ച് ഇന്നും തർക്കങ്ങൾ നിലവിൽക്കുന്നു. കാർലോസ് ഹെറേറ എന്നയാൾ മാർജോറീ കിങ്ങ് എന്ന ഷോഗേളിന് വേണ്ടിയാണ് ഈ പാനിയം തയ്യാറാക്കിയതെന്നാണ് ഒരു കഥ. എന്നാൽ മറ്റ് ചിലർ പറയുന്നു അമേരിക്കൻ ചലച്ചിത്രതാരമായ റീത ഹേയ്‌വർത്തിൽ നിന്നാണ് ഈ പേര് ലഭിച്ചതെന്ന്. റീത്തയുടെ ശരിയായ പേര് മാർഗരീറ്റ കാൻസിനോയാണെന്നാണ് പറയുന്നത്. മാർഗരീറ്റ എന്ന പാനീയത്തിന് ആരാധകർ ഏറെയാണ്.
2. മാർഗരീറ്റ പീറ്റ്‌സ
ടൊമാറ്റോ ബേസിൽ മോസറില ചീസും ബേസിൽ ഇലകളും ഉപയോഗിച്ചാണ് മാർഗരീറ്റ പിസ തയ്യാറാക്കുന്നത്. സവോയിലെ റാണി മാർഗരീറ്റയുടെ പേരിൽ നിന്നാണ് ഇത്തരം പീറ്റ്‌സയ്ക്ക് ഈ പേര് ലഭിക്കുന്നത്. ഇറ്റലിയിലെ നേപ്പിൾസിൽ സ്ഥിതി ചെയ്യുന്ന റോയൽ പാലസ് കപാഡിമോൺടെ സന്ദർശിക്കാൻ റാണി എത്തിയപ്പോൾ ആദരസൂചകമായി തയ്യാറാക്കിയ പീറ്റ്‌സയാണ് ഇത്.
3. മാരി ബിസ്‌കറ്റ്
എഡിൻബർഗിലെ പ്രഭ്വി മരിയ അലെക്‌സാൻഡ്രോവയുടെ പേരിലാണ് ഈ ബിസ്‌കറ്റ് അറിയപ്പെടുന്നത്.
4. ബ്ലഡി മേരി
ടൊമാറ്റോ ജ്യൂസും, വോഡ്കയും ഒത്ത് ചേർന്ന് മായാജലം സൃഷ്ടിക്കുന്ന ഈ പാനിയം ലോകപ്രശസ്ഥമാണ്. ലഹരിക്ക് ശേഷമുള്ള ഹാങ്ങോവർ മാറാൻ നല്ലതാണെന്നാണ് പറയപ്പെടുന്നത്.
ക്വീൻ മേരി ഒന്നമാന്റെ പേരിലാണ് ഈ പാനിയം അറിയപ്പെടുന്നത്. ബ്ലഡി മേരി എന്നായിരുന്നത്രേ രാജ്ഞി അറിയപ്പെട്ടിരുന്നത്.
5. കുങ്ങ് പാവോ ചിക്കൻ
കേരളത്തിലുൾപ്പെടെയുള്ള മിക്ക ഹോട്ടലുകളിലും ലഭിക്കുന്ന വിഭവമാണ് കുങ്ങ് പാവോ ചിക്കൻ. അമേരിക്കൻ-ചൈനീസ് വിഭവമായി ഇതിന് 1800 കളിൽ ജീവിച്ചിരുന്ന ഡിങ്ങ് ബൊവാസെൻ എന്ന ഉദ്യോഗസ്ഥനിൽ നിന്നാണ് പേര് ലഭിക്കുന്നത്. ഗോങ്ങ് ബാവോ എന്നായിരുന്നു അദ്ദേഹത്തിന്റെ ഒദ്യോഗിക പദവിയുടെ പേര്.
6. ജർമൻ ചോക്ലേറ്റ് കേക്ക്
പേരിൽ ജർമനി ഉണ്ടെങ്കിലും ജർമനിയുമായി യാതൊരു ബന്ധവുമില്ല ഈ കേക്കിന്. അക്കാലത്ത് കേക്കുകളിൽ ഉപയോഗിച്ചിരുന്ന ബേക്കിങ്ങ് ചോക്ലേറ്റ് ബ്രാൻഡിന്റെ സ്ഥാപകനായ സാം ജർമനോടുള്ള ആദരസൂചകമായാണ് ഈ കേക്കിന് ജർമൻ ചോക്ലേറ്റ് കേക്ക് എന്ന പേര് നൽകിയത്.
7. സീസർ സാലഡ്
നിങ്ങൾ കരതുന്ന പോലെ ജൂലിയസ് സീസറുമായി യാതൊരു ബന്ധവുമില്ല ഈ പാവത്തിന്. തിജ്വാന ഹോട്ടലിലെ പാചകക്കാരനായ സീസർ കാർഡിനിയാണ് ഈ സാലഡ് കണ്ടു പിടിച്ചത്. അങ്ങനെയാണ് ഇതിന് ഈ പേര് വന്നതും.
food items named after famous persons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here