രുചികൂട്ടുകളിലൂടെ ലോകത്തെ കൊതിപ്പിച്ച മസ്തനാമ്മ യാത്രയായി

mastanamma passes away

തന്റെ പാചകത്തിലൂടെ ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളെ കൊതിപ്പിക്കുകയും പരമ്പരാഗത പാചക രീതിയിലൂടെ വിസമയിപ്പിക്കുകയും ചെയ്ത മസ്തനാമ്മ വിടവാങ്ങി. 107 വയസ്സായിരുന്നു. ആന്ധ്ര സ്വദേശിനിയായ മസ്തനാമ്മ തന്റെ 106 ആം വയസ്സിലാണ് ‘കണ്ട്രി ഫുഡ്‌സ്’ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തയാകുന്നത്.

ഒരു പക്ഷേ ലോകത്തെ ഏറ്റവും പ്രായമകൂടിയ യൂട്യൂബറായിരിക്കും മസ്തനാമ്മ. വിവിധ ഭക്ഷ്യവസ്തുക്കൾ കൊണ്ട്, സ്വന്തമായി പരീക്ഷിച്ച പാചകക്കൂട്ടുകളും, ചേരുവകളും ചേർത്ത് വളരെ വ്യത്യസ്തവും അതേസമയം നാടനുമായ വിഭവങ്ങളാണ് മുത്തശ്ശി തയ്യാറാക്കിയിരുന്നത്.

Read More : പേര് മസ്തനാമ്മ; വയസ്സ് 106; ജോലി യൂട്യൂബർ !!

വളരെ കുറച്ച് പാത്രങ്ങളും മറ്റും ഉപയോഗിച്ച് തുറസ്സായ ഒരു മൈദാനത്തായിരുന്നു മസ്താനമ്മ ലോകത്തിനായി പാചകം ചെയ്തത്. മുത്തശ്ശിയുടെ കൈപ്പുണ്യത്തിന്റെ രുചിയറിഞ്ഞ കൊച്ചുമകനാണ് മുത്തശ്ശിക്കായി യൂട്യൂബ് ചാനൽ ആരംഭിച്ചത്. നിലവിൽ 12 ലക്ഷത്തിലധികം സബസ്‌ക്രൈബേഴ്‌സാണ് യൂട്യൂബ് ചാനലിനുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top