കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

aneesh suicide case

കോഴിക്കോട് ചാത്തമംഗലം എൻ ഐ ടിയിൽ ഒന്നാം വർഷ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. ഒന്നാം വർഷ ബി ടെക് പ്രൊഡക്ഷൻ എൻജിനീയറിങ് വിദ്യാർഥിയായ ആന്ധ്ര സ്വദേശി ഗൊല്ല രാമകൃഷ്ണ പ്രസാദി(17)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. റാഗിങ് ആണ് മരണകാരണമെന്ന് സംശയമുള്ളതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഹോസ്റ്റൽ മുറിയിലെ ജനലിലാണ് രാമകൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴര വരെ മുറിയിൽ രാമകൃഷ്ണയ്‌ക്കൊപ്പം മറ്റ് കുട്ടികൾ ഉണ്ടായിരുന്നു. രാവിലെ ഏഴരയ്ക്ക് ശേഷമാണ് സംഭവം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top