ഇന്ന് ലോക കടുവ ദിനം; കണക്ക് പ്രകാരം പെരിയാറിലുള്ളത് 28 കടുവകൾ

world tiger day tiger survey begins today

ഇന്ന് ലോക കടുവ ദിനം. ജൈവ വൈവിധ്യ വ്യവസ്ഥയിലെ പ്രധാനിയായ കടുവകളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനാണ് ജൂലൈ 29 ലോക കടുവ ദിനമായി ആചരിക്കുന്നത്.

പെരിയാർ വന്യജീവി സങ്കേതത്തിൽ ലോക കുവ ദിനാചരണം ഇന്ന് നടക്കും. വൈവിധ്യങ്ങൾ നിറഞ്ഞ 925 ചതുരശ്ര കിലോമീറ്റർ വിസത്ൃതിയിൽ വ്യാപിച്ച് കിടക്കുന്ന പെരിയാർ കടുവ സംരക്ഷമ കേന്ദ്രത്തിൽ ഏറ്റവുമൊടുവിൽ നടന്ന കണക്കെടുപ്പ് പ്രകാരം 28 കടുവകളാണ് ഉള്ളത്.

വനത്തിനുള്ളിലെ കടുവകളുടെ സഞ്ചാരപഥങ്ങളിൽ ക്യാമറകൾ രഹസ്യമായി സ്ഥാപിച്ചാണ് വർഷംതോറും കണക്കെടുപ്പ് നടത്തുന്നത്. കടുവകളുടെ കാൽപ്പാടുകൾ, കാഷ്ഠം എന്നിങ്ങനെയുള്ള അടയാളങ്ങളും ഫോട്ടോകളും വിശകലനം ചെയ്താണ് എണ്ണം തിട്ടപ്പെടുത്തുന്നത്.

world tiger day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top