വധുവിനെ ലഭിക്കാൻ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്യം; ഫെയ്സ് ബുക്കിൽ സ്റ്റാറ്റസ് ഇടുമോ?

ranjeesh

എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെകില് അറിയിക്കുമലോ. എനിക്ക് 34 വയസ് ആയി
ഡിമാന്റ് ഇല്ല. അച്ചനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്.

പത്രത്താളിലെ മാട്രിമോണിയൽ പരസ്യമൊന്നുമല്ല, കെട്ടു പ്രായമായി ‘പുര നിറഞ്ഞ്’ നിൽക്കുന്ന ഒരു യുവാവ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത സ്റ്റാസ് ആണിത്.

എന്തായാലും സംഗതി ഏറ്റു. പോസ്റ്റ് കേറി വൈറലായി. ഇപ്പോൾ ഫോണിൽ നിരന്തരം വിളികളാണ്. മലപ്പുറം സ്വദേശിയാണ് രഞ്ജീഷാണ് വിവാഹാലോചനയ്ക്ക് ഒരു ഫെയ്സ് ബുക്ക് ടച്ച് കൊടുത്തത്. വെറുതെയല്ല ഏഴ് വർഷമായി രഞ്ജീഷ് പെണ്ണുകാണാൻ തുടങ്ങിയിട്ട്. ജാതകത്തിലെ പ്രശ്നങ്ങൾ കാരണം ഒന്നും ശരിയായില്ല. മനസ് മടുത്ത അവസരത്തിലാണ് ഫ്രീലാൻസ് ഫോട്ടോ ഗ്രാഫറായ രഞ്ജീഷ് ഇത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടത്. വീടും. അച്ഛനും അമ്മയും ഉൾപ്പെടുന്ന സെൽഫി കൂടി ഇട്ടായിരുന്നു ലോകത്തോട് രഞ്ജീഷിന്റെ ‘പെണ്ണുചോദ്യം’.  പെൺകുട്ടിയ്ക്ക് വിദ്യാഭ്യാസം വേണമെന്നതാ മാത്രമാണ് രഞ്ജീഷിന് ആകെയുള്ള ഡിമാന്റ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More