ഹർത്താൽ ; ബസ്സിന് നേരെ കല്ലേറ്

hartal stone pelting on bus

ബിജെപി ഹർത്താലിൽ സംസ്ഥാനത്തൊട്ടാകെ അനിഷ്ടസംഭവങ്ങൾ അരങ്ങേറുന്നു. പാലക്കാട് ചുള്ളിമടിയിൽ മലബാർ സിമന്റ്‌സ് ജീവനക്കാരെ കൊണ്ടുപോകുകയായിരുന്ന ബസ്സിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു.

വടകര അഴിയൂരിൽ മത്സ്യവുമായി പോകുന്ന ലോറിക്കു നേരെ ഹർത്താൽ അനുകൂലികൾ കല്ലേറു നടത്തി. കല്ലേറിൽ ഡ്രൈവ്രറുടെ കണ്ണിനു പരുക്കേറ്റു. തലശ്ശേരി സ്വദേശിയായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ ആലപ്പുഴയിൽ ബിജെപി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചിരുന്നു. കൂടാതെ തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകർ ഗതാഗതം തടഞ്ഞിരുന്നു. സർവ്വീസ് നടത്തിയ ഓട്ടോറിക്ഷകൾ തടയപകയും, താക്കോൽ ഊരിയെടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

 

hartal stone pelting on bus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top