തിരുവനന്തപുരത്ത് നാളെ ബിജെപി ഹർത്താൽ

state wide hartal in andhrapradesh

തിരുവനന്തപുരത്ത് നാളെ ബിജെപി ഹർത്താൽ. സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ജലപീരങ്കിയും കണ്ണീർ വാതകവും പോലീസ് പ്രയോഗിച്ചിരുന്നു. ഇതിൽ ഒരു വനിതാ പ്രവർത്തകയ്ക്ക് പരിക്കേറ്റിരുന്നു. പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വനിതാ മോർച്ച നടത്തുന്ന പ്രകടനം അൽപ്പസംയത്തിനകം ആരംഭിക്കും.

ശബരിമല വിഷയത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. മാർച്ചിനിടെ പ്രവർത്തകരും പൊലീസുമായി സംഘർഷമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

ചിതറിയോടിയ പ്രതിഷേധക്കാർ തിരിച്ചെത്തി പോലീസിനു നേരെ കല്ലെറിഞ്ഞു. സ്ത്രീകളടക്കമുള്ള ബി.ജെ.പി പ്രവർത്തകർക്കു പരിക്കേറ്റു. പോലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ എൻഡോസൾഫാൻ സമരത്തിൽ പങ്കെടുക്കാനെത്തിയ സ്ത്രീ കുഴഞ്ഞു വീണു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിലെ റോഡ് ഒരു മണിക്കൂറോളം ഉപരോധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top