ബിജെപി കേരളം പേജില്‍ ലാലേട്ടന്‍ ഫാന്‍സിന്റെ സവാരിഗിരി ഗിരി

bjp page

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മലയാള ചിത്രം ഒടിയന്റെ റിലീസ് ദിവസം തന്നെ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ലാലേട്ടന്‍ ആരാധകരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ബുക്ക് ചെയ്ത ആരാധകര്‍ക്ക് കിട്ടിയ ഇരുട്ടടി തന്നെയാണ് ഈ ഹര്‍ത്താല്‍. അരിശം മൂത്ത ഫാന്‍സുകര്‍ ഇപ്പോള്‍ ‘ബിജെപി കേരളം’ എന്ന ബിജെപിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ ‘കിടന്ന് മേയുകയാണ്’. മോഹന്‍ലാല്‍ ഫാന്‍സ് മാത്രമല്ല, മമ്മൂട്ടി ഫാന്‍സും ഈ പൊങ്കാലയില്‍ പങ്കാളികളാണ്.

ഹര്‍ത്താലിനോട് ‘പോ മോനെ ദിനേശാ’; ഒടിയന്‍ നാളെ കളി തുടങ്ങും

ഒന്നര വര്‍ഷത്തോളമായി ഒടിയന്റെ വരവിനായി കാത്തിരുന്ന ആരാധകര്‍ക്ക് ഹര്‍ത്താല്‍ ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് നഗരത്തിലെ തീയറ്ററുകളില്‍ ഫസ്റ്റ് ഷോ തന്നെ ബുക്ക് ചെയ്ത പലരും ഇന്നലെ രാത്രിയോടെ തന്നെ നഗരത്തിലെത്തി ‘ഷോ’ ഉറപ്പാക്കിയിരുന്നു. അപ്രതീക്ഷിത ഹര്‍ത്താല്‍ പലരേയും തീയറ്ററുകളില്‍ എത്തിച്ചതുമില്ല. ഈ അരിശമെല്ലാം ഇപ്പോള്‍ ബിജെപി പേജില്‍ തീര്‍ക്കുകയാണ് ആരാധര്‍.

ഞങ്ങടെ ഇക്കയുടെ ചങ്കായ മോഹൻലാലിന്റെ സിനിമയുടെ റിലീസ് തടയാൻ ബിജെപി നോക്കിയാൽ അവരെ അടിച്ചോടിക്കാൻ ഞങ്ങളും ഉണ്ടാകും….. ! —- മമ്മൂട്ടി ഫാൻസ്‌

ഞങ്ങൾ മമ്മൂട്ടി ഫാൻസും മോഹൻലാൽ ഫാൻസും തമ്മിൽ പല പ്രശനങ്ങളും ഉണ്ടാവും എന്ന് വെച്ച് മൂന്നാമതൊരാൾ ഞങ്ങളിൽ ആരുടെയെങ്കിലും മേലെ തൊട്ടാൽ പിന്നെ ഞങ്ങൾ രണ്ടല്ല ഒന്നാണ്

ഒടിയൻ റിലീസിന് ഹർത്താൽ വെച്ച ബിജെപി നേതാക്കളെ ഇന്ന് ഉറങ്ങാൻ സമ്മതിക്കരുതെന്ന ആഹ്വാനവുമായി  ശ്രീധരന്‍ പിള്ളയുടേയും, എംടി രമേശിന്റേയും, കെ സുരേന്ദ്രന്റേയും മൊബൈല്‍ നമ്പറുകള്‍ വരെ ഇവിടെ കമന്റായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

മാനം തൊട്ട് ഒടിയന്‍

ചില തീയറ്ററുകളില്‍ ഒടിയന്റെ പ്രദര്‍ശനം മുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. സംഘര്‍ഷ സാധ്യതകള്‍ മുന്നില്‍ കണ്ട് ചില തീയറ്റര്‍ ഉടമകള്‍ വൈകിട്ട് ആറ് മണിയ്ക്ക് ശേഷമേ പ്രദര്‍ശനം ഉണ്ടായിരിക്കൂ എന്നറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top