പിന്നെയും ലൊക്കേഷനിൽ കാവ്യയുടെ ഡ്രൈവർ സുനി; കാവ്യയെ വീണ്ടും ചോദ്യം ചെയ്യം

kavya lakshya dileep case round up

പൾസർ സുനിയെ അറിയില്ലെന്ന് കാവ്യ നൽകിയ മൊഴി വിനയാകുന്നു. അടൂർ ഗോപാലകൃഷ്ണന്റെ സിനിമ പിന്നെയും ചിത്രീകരണ സമയത്ത് പൾസർ സുനിയായിരുന്നു കാവ്യയുടെ ഡ്രൈവർ എന്നാണ് സൂചന. ഇതിന്റെ കൃത്യമായ രേഖകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആലുവയിലെ തറവാട്ട് വീട്ടിലെത്തി പോലീസ് മൊഴി എടുത്തപ്പോഴാണ് പൾസർ സുനിയെ അറിയില്ലെന്ന് കാവ്യ മൊഴി നൽകിയത്.

ദിലീപും പൾസറിനെ അറിയില്ലെന്ന നിലപാടാണ് ആദ്യം എടുത്തത്. എന്നാൽ ദിലീപിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പൾസർ എത്തിയതിന്റെ ചിത്രങ്ങളടക്കം ഉള്ള രേഖകൾ പോലീസിന് പിന്നീട് ലഭിച്ചിരുന്നു.

സംഭവം നടന്ന ദിവസം ഗായിക റിമിടോമി ദിലീപിനേയും കാവ്യയേയും വിളിച്ചത് എന്തിനാണെന്നുള്ള കാര്യത്തിലും വ്യക്തത കൈവരാനുണ്ട്. റിമിയോട് ഇക്കാര്യം പോലീസ് ചോദിച്ച് അറിഞ്ഞിട്ടുണ്ടെങ്കിലും മൊഴി പോലീസിന് വിശ്വാസയോഗ്യമായിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top