Advertisement

ചിത്രയ്ക്ക് ലോക അത് ലറ്റിക്ക് മീറ്റിൽ പങ്കെടുക്കാനാകില്ല

July 31, 2017
1 minute Read
pu chitra

ലോക അത്ലറ്റിക്ക് മീറ്റില്‍ പിയു ചിത്രയ്ക്ക് പങ്കെടുക്കാനാവില്ല. ചിത്രയ്ക്ക് പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ദേശീയ അത്ലറ്റിക്ക് ഫെഡറേഷന്‍റെ കത്ത് അന്തര്‍ദേശീയ അത്ലറ്റിക്ക് ഫെഡറേഷന്‍ തള്ളി. വെള്ളിയാഴ്ചയാണ് ലണ്ടനില്‍ ലോക അത്ലറ്റിക്ക് മീറ്റ് ആരംഭിക്കുന്നത്. ജൂലൈ 24നാലായിരുന്നു ലോക മീറ്റില്‍ പങ്കെടുക്കേണ്ട താരങ്ങളുടെ പേര് സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.

വെള്ളിയാഴ്ച കേരള ഹൈക്കോടതി ചിത്രയെ ലണ്ടനില്‍ മത്സരിപ്പിക്കാനാവശ്യമായ നീക്കങ്ങള്‍ നടത്താന്‍ ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചിത്രയ്ക്കായി സംസ്ഥാന സര്‍ക്കാറും സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ തന്നെ ചിത്രയെ മത്സരിപ്പിക്കാന്‍ വേണ്ട നീക്കങ്ങള്‍ നടത്താന്‍ ദേശീയ അത്ലറ്റിക്ക് ഫെഡറേഷനോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ദേശീയ അത്ലറ്റിക്ക് ഫെഡറേഷന്‍ അന്തര്‍ദേശീയ അത്ലറ്റിക്ക് ഫെഡറേഷന് നൽകിയ കത്താണ് ഇപ്പോൾ തള്ളിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement