മഅദനിയ്ക്ക് മകന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ അനുമതി

മകന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ മഅദനിയ്ക്ക് അനുമതി. സുപ്രീം കോടതിയാണ് അനുമതി നല്‍കിയത്. എന്‍ഐഎ കോടതി നേരത്തേ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ മഅദനി സുപ്രീം കോടതിയെ സമീപ്പിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

ആഗസ്റ്റ് 14വരെ മഅദനിയ്ക്ക് കേരളത്തില്‍ തുടരാമെന്നാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ കേരളത്തിലെ സുരക്ഷയുടെ മുഴുവന്‍ ചെലവും മഅദനി വഹിക്കണം. കേരളത്തില്‍ എക്സ്കോര്‍ട്ടിനുള്ള ചെലവാണ് നല്‍കേണ്ടത്.എന്നാല്‍ ഇത് കര്‍ണ്ണാടക സര്‍ക്കാര്‍ വഹിക്കണമെന്ന് മഅദനി ആവശ്യപ്പെട്ടെങ്കിലും അത് കോടതി തള്ളുകയായിരുന്നു.

madani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top