ഗൂഡാലോചനക്കേസ്സിൽ റിമി ടോമി പ്രതിയാകും ?

rimi

നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ആക്രമിച്ച കേസിൽ നടൻ ദിലീപിനൊപ്പം ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഗായിക റിമി ടോമിയെ പ്രതി ചേർക്കാൻ പോലീസ് നീക്കം. ഗൂഢാലോചന സംബന്ധിച്ച് പോലീസ് ശേഖരിച്ച തെളിവുകൾ റിമി ടോമിയിലേക്ക് വിരൽ ചൂണ്ടുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കേസിലെ ‘മാഡം’ ആരെന്നറിയാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ഇതിനിടെയാണ് റിമി ടോമിയാണ് ആ ‘മാഡം’ എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തയും പ്രചരിച്ചിരുന്നു.

സംഭവം നടന്ന ദിവസം ഫെബ്രുവരി 17 ന് റിമി ടോമിയുടെ ഫോണിൽ നിന്നും പുറത്തേക്ക് പോയ ഫോൺ കാൾ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ദിലീപിനെയും കാവ്യ മാധവനെയും അന്ന് റിമി ടോമി വിളിച്ചിരുന്നു. ഈ വിളികളുടെ സംശയത്തിൽ പിന്തുടർന്നാണ് ഇപ്പോൾ പോലീസ് റിമിയെ പ്രതി ചേർക്കാൻ നീക്കം ആരംഭിച്ചത്.

പോലീസ് നിരീക്ഷിച്ച ഫോൺ വിളികളുടെ പശ്ചാത്തലത്തിലാണ് ഗൂഢാലോചനയുടെ തെളിവുകൾ ശേഖരിക്കുന്നത്. എല്ലാ ശബ്ദങ്ങളും ഫോറൻസിക്ക് ലാബിൽ അയച്ച് ശാസ്ത്രീയമായി വിലയിരുത്തിയിട്ടുണ്ട്. സംശയമുള്ളവരുടെ എല്ലാ ശബ്ദ സാമ്പിളുകളും ശേഖരിച്ചിരുന്നു. റിമി ടോമിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞത് ഈ ശബ്ദ സാമ്പിൾ ശേഖരിക്കാനായിരുന്നു എന്നാണ് സൂചന. അതെ സമയം റിമി ടോമിയെ പ്രതി ചേർക്കാനുള്ള പോലീസ് ശ്രമങ്ങൾക്ക് ഉന്നത ഉദ്യോഗസ്ഥർ പച്ചക്കൊടി കാണിച്ചോ എന്നത് സംബന്ധിച്ച് ഉറപ്പില്ല.

 

rimi tomy may arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top